Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി:എഴുന്നള്ളിപ്പുകള്‍ക്ക് പ്രൗഢിയേറുന്നു; ശ്രീബലി ഭക്തിസാന്ദ്രമായി
17/11/2021
വൈക്കത്തഷ്ടമിയുടെ രണ്ടാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിനമായ വ്യാഴാഴ്ച മുതല്‍ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. ഗജവീരന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റും.  ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ഇന്നു മുതല്‍ കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. വെച്ചൂര്‍ രാജേഷ്, കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം ജയന്‍, വൈക്കം കാര്‍ത്തിക് എന്നിവരുടെ നേത്യത്വത്തില്‍ കൊട്ടിപ്പാടി സേവയും തുടര്‍ന്ന്  നാദസ്വര മേളവും ഉണ്ടാകും. ഇന്നു  മുതല്‍ നടക്കുന്ന വിളക്ക് എഴുന്നള്ളിപ്പിന് അഞ്ചു പ്രദക്ഷിണമാണ് ഉണ്ടാവുക.
രണ്ടാം ഉത്സവദിവസമായ ഇന്നലെ നടന്ന ശ്രീബലി ഭക്തിസാന്ദ്രമായി. പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ മുല്ലക്കല്‍ ബാലകൃഷ്ണന്‍ തിടമ്പേറ്റി, വൈക്കം ഷിബു, വടയാര്‍ ബാബു, വൈക്കം ഗോപകുമാര്‍, വെച്ചൂര്‍ രാജേഷ് എന്നിവര്‍ മേളം ഒരുക്കി. ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീബലി സമാപിച്ചു.