Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാപരിപാടികളില്ലാതെ ഇത്തവണത്തെ അഷ്ടമി ആഘോഷം 
16/11/2021
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിനുശേഷം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രാതല്‍, അത്താഴ ഊട്ട്  കലാപരിപടികള്‍ എന്നിവ ഒഴിവാക്കി ചടങ്ങുകളായാണ് ഇത്തവണ ഉത്സവം നടത്തുന്നത്. പ്രൗഢ ഗംഭീരമായ എഴുന്നള്ളിപ്പുകളും അലങ്കാര പന്തലും പുറത്തേഴുള്ളിപ്പിന് വിളക്കു വയ്പ്, നിറപറ എന്നിവയും  ഉണ്ടാകില്ല. ദര്‍ശനത്തിന് സുഗമമായ ക്രമീകരണങ്ങള്‍ ഒരുക്കും. രണ്ടാം ഉത്സവ ദിനമായ ബുധനാഴ്ച മുതല്‍ നാലാം ഉത്സവ ദിനമായ നവംബര്‍ 19 വരെ രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി എട്ടിന് വിളക്ക്. അഞ്ചാം ഉത്സവ ദിനമായ 20ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി 10ന് വിളക്ക്. 21ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒന്‍പതിന് വിളക്ക്. 22ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 10ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്. 23ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം, പുലര്‍ച്ചെ നാലിന് വിളക്ക്-വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. 24ന് വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, പുലര്‍ച്ചെ നാലിന് വിളക്ക്-തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പ്. 25ന് രാവിലെ ശ്രീബലി, വൈകിട്ട് കാഴ്ച ശ്രീബലി, രാത്രി ഒന്‍പതിന് വലിയ വിളക്ക്. 26ന് രാവിലെ എട്ടിന് കാഴ്ച ശ്രീബലി, ഉച്ചക്ക് 12ന് ഉത്സവ ബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി ഒന്‍പതിന് വിളക്ക്, അഷ്ടമി ദിവസമായ 27ന് രാവിലെ 4.30ന് അഷ്ടമി ദര്‍ശനം, രാത്രി ഒന്‍പതിന് ഉദയനാപുരത്തപ്പന്റെ വരവ്',  അഷടമി വിളക്ക്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയും, 28ന് വൈകിട്ട് അഞ്ചിന് ആറാട്ടും നടക്കും. ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജയും കൂടിപ്പൂജ വിളക്കും ഉണ്ടാകും. 29നാണ് മുക്കുടി നിവേദ്യം.