Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരിയില്‍ ഇനി ഉത്സവകാലം; കെടാവിളക്കില്‍ ദീപം തെളിഞ്ഞു
16/11/2021
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശ് ദീപം തെളിയിക്കുന്നു.

വൈക്കം: ചരിത്രപ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് കൊടി ഉയര്‍ന്നതോടെ എല്ലാ വഴികളും ക്ഷേത്രനടയിലേക്ക്. അടുത്ത പതിമൂന്നു ദിനരാത്രങ്ങള്‍ വൈക്കത്തിന് ഉറക്കമില്ല. ചൊവ്വാഴ്ച രാവിലെ 8.30നും 10.30നും ഇടയില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് അജിത് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരിയാണ്  കൊടി ഉയര്‍ത്തിത്. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ ബി.ഐ പ്രകാശ് ദീപം തെളിയിച്ചു. അഷ്ടമി ഉത്സവം തീരുവോളം കെടാവിളക്കിലെ ദീപം തെളിഞ്ഞു നില്‍ക്കും. ചടങ്ങില്‍ അസി. കമ്മീഷണര്‍ ഡി ജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം.ജി മധു, അക്കൗണ്ടന്റ് വി.കെ അശോകന്‍ എന്നിവര്‍ പങ്കെടുത്തു. അഷ്ടമിയുടെ ഒന്നും രണ്ടും ദിവസത്തെ ഉത്സവം വൈക്കം ടൗണിലെ സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായാണ് ആഘോഷിക്കുന്നത്. അഹസ്സിന്റെ അരിയളക്കല്‍ ചടങ്ങില്‍ വിവിധ കരയോഗം ഭാരവാഹികളായ എസ് മധു, എം.സി ശ്രീകുമാര്‍, ബി ശശിധരന്‍, എസ് പ്രതാപ്, ബി ജയകുമാര്‍, മാധവന്‍ കുട്ടികറുകയില്‍, കെ.പി രവികുമാര്‍, ഹര്‍ഷന്‍, ശിവരാമകൃഷ്ണന്‍ നായര്‍, എസ്.യു കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് അഷ്ടമി ആഘോഷം.