Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ: എല്‍ഡിഎഫ് നേതാക്കള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി
16/11/2021
വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തുന്നു. മന്ത്രി ആന്റണി രാജു സമീപം.

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടായിരുന്നു. വൈക്കം പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍, ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വിഷയവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ നിവേദനവും പൊതുമാരമത്ത് വകുപ്പ് മന്ത്രിയ്ക്ക് കൈമാറി. ബന്ധപ്പെട്ട അധികൃതരെ മന്ത്രി ഫോണില്‍ വിളിച്ച് നടപടികള്‍ വേഗത്തില്‍ ആക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. സി.കെ ആശ എംഎല്‍എ, എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍, സിപിഐ ജില്ലാ എക്‌സി. അംഗം ടി.എന്‍ രമേശന്‍, മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ്, സിപിഐ ഏരിയ സെക്രട്ടറി കെ അരുണന്‍, പി ശശിധരന്‍, സി.പി ജയരാജ്, കെ.കെ ശശികുമാര്‍, ആനന്ദ് ബാബു എന്നിവര്‍ പങ്കെടുത്തു.