Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
15/11/2021
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എന്‍.എസ്.എസ് കരയോഗം നടത്തിയ കുലവാഴപുറപ്പാട് വഴുതനക്കാട്ട് സരസ്വതി ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തിലുള്ള പൗരാണിക ചടങ്ങായ കുലവാഴ പുറപ്പാട് തിങ്കളാഴ്ച വൈകിട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. 1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി, 1573-ാം നമ്പര്‍ കിഴക്കുംചേരി നടുവിലെമുറി, 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി എന്നീ സംയുക്ത കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു  കുലവാഴ പുറപ്പാട്. 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി എന്‍.എസ്.എസ് കരയോഗമാണ് ഈ വര്‍ഷം ആതിഥേയത്വം വഹിച്ചത്. വൈകിട്ട് നാലിന് തെക്കേനട വഴുതനക്കാട്ട് സരസ്വതി ക്ഷേത്രസന്നിധിയില്‍ നിന്ന്  പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് വൈക്കം ക്ഷേത്രത്തിലേക്ക് കുലവാഴ പുറപ്പാട് പുറപ്പെട്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിരുന്നു. ക്ഷേത്രത്തിന്റെ നാലു ഗോപുരനടകളും ബലിക്കല്‍പുരയും ആനക്കൊട്ടിലും, കൊടിമരഭാഗങ്ങളും കെട്ടി അലങ്കരിക്കുവാനുള്ള നാളികേര കുലകളും, വാഴക്കുലകളും, കട്ടിമാലകളും അലങ്കരിച്ച വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച ശേഷം അലങ്കാരസാധനങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ അലങ്കാരങ്ങള്‍ നടത്തി. ആതിഥേയത്വം വഹിച്ച കരയോഗം പ്രസിഡന്റ് ബി ശശിധരന്‍, സെക്രട്ടറി എസ് പ്രതാപ,് മറ്റു കരയോഗം പ്രസിഡന്റുമാരായ എസ് ഹരിദാസന്‍നായര്‍, ബി ജയകുമാര്‍, എസ് മധു, കെ.പി രവികുമാര്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, സെക്രട്ടറിമാരായ വിജയകുമാര്‍, രാജേന്ദ്രദേവ്, കെ.എം നാരായണന്‍ നായര്‍, ശ്രീഹര്‍ഷന്‍, എസ്.യു കൃഷ്ണകുമാര്‍, യൂണിയന്‍ പ്രസിഡന്റ് എസ് മധു, സെക്രട്ടറി എം.സി ശ്രീകുമാര്‍, മാധവന്‍കുട്ടി കറുകയില്‍, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍,  സി.പി നാരായണന്‍ നായര്‍, എം ഗോപാലകൃഷ്ണന്‍, എന്‍ മധു, കെ.എസ് സാജുമോന്‍, പി.എസ് വേണുഗോപാല്‍, എസ് ജയപ്രകാശ്, വനിതാ യൂണിയന്‍ പ്രസിഡന്റ് അഡ്വ. എ ശ്രീകല, സെക്രട്ടറി ദേവീപാര്‍വ്വതി, വനിതാസമാജം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, സെക്രട്ടറി ശ്രീജാ രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നും രണ്ടും ദിവസത്തെ ഉത്സവം സംയുക്ത കരയോഗം അഹസ്സായി ആഘോഷിക്കും. കൊടിപ്പുറത്തെ വിളക്ക്, കാഴ്ച ശ്രീബലി, ലക്ഷദീപം തെളിയിക്കല്‍ എന്നിവയും ചടങ്ങിന്റെ ഭാഗമാണ്.