Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസപെരുമയില്‍ വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കല്‍
15/11/2021
വൈക്കത്തഷ്ടമിയുടെ കോപ്പുതുക്കല്‍ അസി. കമ്മീഷണര്‍ ഡി ജയകുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം. വിശ്വാസപെരുമയോടെ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കല്‍ നടന്നു. ക്ഷേത്രകലവറയില്‍ നിറദീപം തെളിയിച്ച് തുശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്. അഷ്ടമിയ്ക്കും സന്ധ്യവേലക്കും മുന്നോടിയായായി ആചാരതനിമയോടെ ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കല്‍. ദേവസ്വം ഭരണാധികാരിയായ അസി. കമ്മീഷണര്‍ ഡി ജയകുമാര്‍  ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരാനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം.ജി മധുവിനെ  എല്‍പ്പിച്ചു. ഇന്ന് (16.11.2021) രാവിലെ 8.30നും 10.30നും ഇടയില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ്. 27നാണ് അഷ്ടമി. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. കോപ്പുതൂക്കല്‍ ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി സന്തോഷ്, ബി.ഐ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.