Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപ്രകാരം അഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് നടത്തി
15/11/2021
വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പിനായി ഗജവീരന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ഉദയനാപുരം ക്ഷേത്രത്തിലെക്ക് പുറപ്പെടുന്നു.

വൈക്കം. ആചാരപെരുമയോടെ വൈക്കം  മഹാദേവേ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു. തിങ്കളാഴ്ച രാവിലെ വൈക്കം ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകള്‍ക്കുശേഷം ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് ഇല്ലത്തെ വിഷ്ണു ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിലും അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും കൊടിയേറ്ററിയിച്ചു. ഗജവീരന്‍ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ആണ് കൊടിയേറ്ററിയിപ്പിന് എഴുന്നള്ളിയത്.  കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ചടങ്ങില്‍ ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ചു കൊടിയേറ്ററിയിച്ചത്.  പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാരപ്രകാരം കൊടിയേറ്ററിയിപ്പ് നടത്തി.