Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിമിരരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
05/04/2016

ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ അന്ധതനിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിമിരരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ ക്യാമ്പില്‍ 180 പേര്‍ പങ്കെടുത്തു. തിമിര രോഗമുള്ള 20 പേരെ സൗജന്യ ശസ്ത്രക്രിയക്ക് രജിസ്റ്റര്‍ ചെയ്തു. കോട്ടയം ജനറല്‍ ആശുപത്രി നേത്രവിഭാഗം മേധാവി ഡോ. സിജു, പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ജോസഫ്, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഒപ്‌ട്രോമെട്രിസ്റ്റ് ഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് കൃഷ്ണകുമാര്‍, ഗിരിജ, സി.എസ് ബാബു, മഹേഷ്, സുജ, രേഖ, അനുശ്രീ, ശ്രീയമ്മ, ശ്രീകല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.