Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാലയ ജീവിതത്തിന്റെ ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ചാര്‍ത്തി അവര്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നു
15/11/2021
ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ 85-88 ബാച്ചിലെ പ്രീ ഡിഗ്രി വിദ്യാര്‍ഥികളുടെ ഒരുവട്ടം കൂടി ഒത്തുചേരല്‍ സംഗമം വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കഴിഞ്ഞുപോയ കലാലയ ജീവിതത്തിന്റെ ഓര്‍മകള്‍ക്ക് വര്‍ണങ്ങള്‍ ചാര്‍ത്തി മൂന്നര പതിറ്റാണ്ടിനു ശേഷം ഇന്നലെകളെ ഒരിക്കല്‍കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവര്‍ വീണ്ടും ഒത്തുകൂടി. ചേര്‍ത്തല എന്‍.എസ്.എസ് കോളേജ് 85-88 ബാച്ചിലെ പ്രീ ഡിഗ്രി വിദ്യാര്‍ഥികളാണ് വൈക്കത്ത് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ വീണ്ടും ഒത്തുചേര്‍ന്നത്. കാറ്റാടിമരങ്ങളും പഞ്ചാരമണല്‍കുന്നുകളും നിറഞ്ഞ കലാലയയത്തിലെ ആ പഴയ വിദ്യാര്‍ഥികളുടെ സ്നേഹകൂട്ടായ്മ ഒരുപിടി ഓര്‍മകളുടെ പങ്കുവയ്ക്കല്‍ കൂടിയായിരുന്നു. 'ഒരുവട്ടം കൂടി' എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ . ജി.വി രാജി പ്രസാദ്, ഡി.വൈ.എസ്.പി ടി.ബി വിജയന്‍, തൃശൂര്‍ അസി. പോലീസ് കമ്മീഷണര്‍ വി.കെ രാജു, പ്രൊഫ. ബി സുമ, പ്രൊഫ. യശോദ ഗിരിജ, നഗരസഭ മുന്‍ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, എ സലി പള്ളിപ്പുറം, കലാലയ ഗ്രൂപ്പ് എക്സി. ഓഫീസര്‍ കെ.എസ് പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.