Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ ആചാരതനിമയോടെ ഉത്സവബലി
14/11/2021
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവബലിയോടനുബന്ധിച്ച് ഞായറാഴ്ച നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: ആചാരതനിമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവബലി നടന്നു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉത്സവബലിക്ക് കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തിമാരായ ആഴാട് നാരായണന്‍ നമ്പൂതിരി, എറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. പുറത്തേക്ക് എഴുന്നളളിപ്പിന് ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. തേരോഴി രാമകൃറുപ്പ്, വൈക്കം ചന്ദ്രന്‍ മാരാര്‍, വെച്ചൂര്‍ രാജേഷ്, ഉദയനാപുരം ഹരി, ഉദയനാപുരം രാജേഷ് തുടങ്ങിയവര്‍ മേളം ഒരുക്കി. നവീകരിച്ച മാതൃശാലയിലാണ് ഉത്സവബലി നടന്നത്.