Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന് മുകളിലേക്ക് മരം വീണു
14/11/2021
വൈക്കം തോട്ടവക്കം വളാലില്‍ വി.ജെ ജോസഫിന്റെ വീടിന് മുകളിലേക്ക് തണല്‍ മരം വീണ നിലയില്‍.

വൈക്കം: തണല്‍ മരം വീടിന് മുകളിലേക്ക് വീണു. തോട്ടുവക്കം അരക്കത്തി-ടൗണ്‍ ഹാള്‍ റോഡില്‍ ദേവസ്വം കോമ്പൗണ്ടില്‍ നിന്ന തണല്‍ മരമാണ് ഞായറാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ നിലംപൊത്തിയത്. തോട്ടുവക്കം വളവത്ത്‌ വി.ജെ ജോസഫിന്റെ വീട്ടിലേക്കാണ് മരം വീണത്. ആര്‍ക്കും പരിക്കില്ല. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. അഗ്‌നിരക്ഷാസേന എത്തി വീടിന് മുകളിലേക്ക് വീണ മരത്തിന്റെ ഭാഗങ്ങള്‍ വെട്ടിമാറ്റി. നഗരസഭ കൗണ്‍സിലര്‍മാരും ക്ഷേത്രോപദേശകസമിതി ഭാരവാഹികളും സംഭവസ്ഥലത്തെത്തി. വൃക്ഷം അപകട ഭീഷണിയാകുമെന്ന് കാണിച്ച് ജോസഫ് ഒരു വര്‍ഷം മുന്‍പ് ദേവസ്വത്തിന് പരാതി നല്‍കിയിരുന്നു. അപകടഭീഷണി ഉയര്‍ത്തി രണ്ടു തണല്‍ മരം കുടി ഇവിടെ നില്‍പ്പുണ്ട്.