Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തിലെ ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
13/11/2021
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

 വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. വിശേഷാല്‍ പൂജകള്‍ക്കുശേഷം ഉദയനാപുരത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ തിടമ്പേറ്റി. ടി.വി പുരം അനിരുദ്ധന്‍, ടി.വി പുരം മഹേഷ്, ഉദയനാപുരം ഹരി, ഷൈമോന്‍ എന്നിവരും കലാപീഠം വിദ്യാര്‍ഥികളും മേളം ഒരുക്കി. ചടങ്ങുകള്‍ക്ക് സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.എസ് വിനോദ് കുമാര്‍, ഉപദേശക സമിതി ഭാരവാഹികളായ വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ.എന്‍ ഗിരീഷ്, കെ.ഡി ശിവന്‍കുട്ടി നായര്‍, ബിനു ലവ് ലാന്റ്, ചെല്ലപ്പന്‍ കോട്ടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ത്തിക ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി ഇന്നു നടക്കും. ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. നവീകരിച്ച മാതൃശാലയില്‍ നടക്കുന്ന ഉത്സവബലി എന്ന പ്രത്യേകതയുമുണ്ട്. ഏഴാം ഉത്സവദിവസമായ നവംബര്‍ 17നും ഉത്സവബലി ഉണ്ടാകും.