Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം പള്ളിയാട് ശാഖ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു
12/11/2021
എസ്എന്‍ഡിപി യോഗം 1344-ാം നമ്പര്‍ പള്ളിയാട് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിത ബാധിതര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: എസ്എന്‍ഡിപി യോഗം 1344-ാം നമ്പര്‍ പള്ളിയാട് ശാഖയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മൂലം വിഷമത അനുഭവിക്കുന്ന എല്ലാ വിഭാഗം കുടുംബാംഗങ്ങള്‍ക്കുമാണ് കിറ്റുകള്‍ നല്‍കിയത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി സുഖലാല്‍, യൂണിയന്‍ കൗണ്‍സിലര്‍ രമേഷ് പി ദാസ്, സെക്രട്ടറി ദിനേശന്‍ കാട്ടിത്തറ, വൈസ് പ്രസിഡന്റ് എ.ജി ബിജു, പ്രസന്നന്‍ കളപുരക്കല്‍, സുരേഷ് ഇല്ലിത്തറ, പ്രകാശന്‍, സാബു, ദിനേശന്‍, ബാഹുലേയന്‍, സജീവ്, പ്രസന്നന്‍ കൈത്തറ എന്നിവര്‍ പ്രസംഗിച്ചു.