Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈകള്‍കെട്ടി കായല്‍ നീന്തി വിസ്മയമാകാന്‍ പതിമൂന്നുകാരന്‍
12/11/2021
അനന്തദര്‍ശന്‍

വൈക്കം: കൈകള്‍ കെട്ടി കായല്‍ നീന്തി വിസ്മയം തീര്‍ക്കാന്‍ പതിമൂന്നുകാരന്‍. കോതമംഗലം വാരപ്പെട്ടി, അറക്കല്‍ വീട്ടിലെ എ.ജെ പ്രിയദര്‍ശന്റെ മകന്‍ അനന്തദര്‍ശന്‍ ആണ് കൈകള്‍ കെട്ടിയിട്ട് നീന്തലിനൊരുങ്ങുന്നത്. വേമ്പനാട്ട് കായലിനുകുറുകെ ചേര്‍ത്തല തവണക്കടവില്‍നിന്ന് വൈക്കം മാര്‍ക്കറ്റ് കടവ് വരെ നവംബര്‍ 13 ശനിയാഴ്ചയാണ് നീന്തല്‍. തവണക്കടവ് മുതല്‍ വൈക്കം വരെയുള്ള മൂന്നു കിലോമീറ്ററോളം ദൂരം നീന്തി റെക്കോര്‍ഡ് നേടുന്നതിലേക്കുള്ള കടുത്ത പ്രയത്‌നത്തിലാണ് അനന്തദര്‍ശന്‍. പിറവം സ്വദേശിയായ അമ്മാവന്‍ ബിജു തങ്കപ്പനാണ് പരിശീലകന്‍. അഞ്ചു വര്‍ഷത്തോളമായി നീന്തലിലും മൂന്നു മാസമായി കൈകള്‍ കെട്ടിയിട്ടുള്ള നീന്തല്‍ പരിശീലനത്തിലുമാണ് വിദ്യ വികാസ് സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ അനന്ദദര്‍ശന്‍.