Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവത്തിന് കൊടിയേറി
11/11/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്  തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം. ആചാരപെരുമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. പാറോളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, പാറോളി പുരുഷോത്തമന്‍ നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കറും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ അസി. കമ്മീഷണര്‍ ഡി ജയകുമാര്‍ ദീപപ്രകാശനം നടത്തി. കൊടിയേറ്റിനുശേഷം ആദ്യ ശ്രീബലി എഴുന്നള്ളിപ്പും നടന്നു, പഞ്ചാമൃതം തയ്യാറാക്കുന്നതിന് പുതിയതായി സമര്‍പ്പിച്ച മെഷിന്റെ സ്വിച്ച് ഓണ്‍ കര്‍മം തന്ത്രി നിര്‍വഹിച്ചു. അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ എം.ജി മധു, സബ് ഗ്രൂപ്പ്  ഓഫീസര്‍മാരായ  കെ.എസ് വിനോദ് കുമാര്‍, ആര്‍ മോഹനന്‍, ഉപദേശക സമിതി ഭാരവാഹികളായ വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ.എന്‍ ഗിരീഷ്, ബിനീഷ് കിഴക്കേത്തറ, ചെല്ലപ്പന്‍ കോട്ടപ്പുറം ശ്രീകുമാര്‍ കൊട്ടശ്ശേരില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നവംബര്‍ 19നാണ് പ്രസിദ്ധമായ തൃക്കാര്‍ത്തിക. 20ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്സവം നടത്തുന്നത്.