Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി; വിശ്വബ്രഹ്മ സമാജം അഹസ്സിനുള്ള സാധനങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
11/11/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി വിശ്വബ്രഹ്മ സമാജം നടത്തുന്ന സന്ധ്യവേലയുടെ അഹസ്സിനുള്ള വിഭവങ്ങള്‍ ഭാരവാഹികള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നു.

വൈക്കം: അഷ്ടമിയ്ക്ക് മുന്നോടിയായി വിശ്വബ്രഹ്മ സമാജം നടത്തിവരുന്ന പരമ്പരാഗത ചടങ്ങായ സന്ധ്യവേല അഹസ്സിനുള്ള വിഭവങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഊട്ടുപുര മാളികയില്‍ പ്രാതലും കലാമണ്ഠപത്തിലെ കലാപരിപാടികളും ഒഴിവാക്കി ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചടങ്ങ് നടത്തിയത്. വെള്ളിയാഴ്ച ആയിരംകുടം അഭിഷേകം, ധാര,മറ്റ് അഭിഷേകങ്ങള്‍ എന്നിവ നടത്തും. ബ്രാഹ്മണഭോജനം, പുഷ്പാലങ്കാരം, നെയ് വിളക്ക്, ശംഖാഭിഷേകം എന്നീ ചടങ്ങുകള്‍ നടത്തും. ഇതിനുള്ള ദ്രവ്യങ്ങളും സാധനങ്ങളും ആണ് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. മുപ്പത്തിയാറര കരക്കാരുടെ വഴിപാടായി നടക്കുന്ന ചടങ്ങുകള്‍ മൂലസ്ഥാനമായ വൈക്കം സമാജമാണ് നേത്യത്വം നല്‍കുന്നത്. ഉപദേവതാക്ഷേത്രങ്ങളിലും കാളിയമ്മനട ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ ചടങ്ങുകളുടെ ഭാഗമായി നടത്തി. സമര്‍പ്പണ ചടങ്ങുകള്‍ക്ക് ചെയര്‍ന്മാന്‍ സുന്ദരന്‍ ആചാരി, കണ്‍വീനര്‍ ജി നടരാജന്‍, ജോയിന്റ് കണ്‍വീനര്‍ ജി മോഹനന്‍, ട്രഷറര്‍ ജി രാമചന്ദ്രന്‍, ധനപാലന്‍, ജയശങ്കര്‍, നടേശന്‍, ഗിരീഷ് മണപ്പറമ്പ്, ഗിരിഷ് സിന്ദൂരം, ഗിരീഷ് ചന്ദ്രവിലാസം, രാജേഷ്, ശിവന്‍, ഗോവിന്ദന്‍, കണ്ണന്‍, പ്രശാന്ത് എന്നിവര്‍ നേത്യത്വം നല്‍കി.