Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം: എന്‍.ജി.ഒ യൂണിയന്‍
11/11/2021
കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദീര്‍ഘകാലമായി കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ പുനര്‍നിര്‍മാണം എത്രയും വേഗം നടത്തണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ വൈക്കം ഏരിയാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ഗവ. ആശുപത്രിയില്‍ അമ്മയും കുഞ്ഞും പദ്ധതിക്കായി നിര്‍മിച്ച കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനവും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം ഇ മുഹമ്മദ് ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ബിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി അഭിലാഷ്, ട്രഷറര്‍ സരിത ദാസ്, ജില്ലാ സെകട്ടറിയേറ്റ് അംഗം കെ.ഡി സലിംകുമാര്‍, വി.സി അജിത്ത്, ജില്ലാ ജോയന്റ് സെക്രട്ടറി എം.എന്‍ അനില്‍കുമാര്‍, വി.കെ വിപിനന്‍, സി.ബി ഗീത എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.ബിനു (ഏരിയാ പ്രസിഡന്റ്), ടി.എല്‍ സജീവ്, സുനില്‍കുമാര്‍ തങ്കപ്പന്‍(വൈസ് പ്രസിഡന്റുമാര്‍), എം.ജി ജയ്മോന്‍ (സെക്രട്ടറി), വി കൃഷ്ണകുമാര്‍, റഫീഖ് പാണപറമ്പില്‍ (ജോയന്റ് സെക്രട്ടറിമാര്‍), രേഷ്മ സുഗുണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.