Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപൂര്‍വം ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു
10/11/2021
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം വൈക്കം ക്ഷേത്രത്തില്‍ അറിയിച്ച ശേഷം അയ്യര്‍കുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ആചാരപെരുമയോടെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു. ഉദയനാപുരം ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം അവകാശിയായ വാതുക്കോട്ടില്ലത്ത് സുബ്രഹ്മണ്യന്‍ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആന പുറത്തെഴുന്നള്ളി വൈക്കം ക്ഷേത്രത്തിലും അയ്യര്‍കുളങ്ങര ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും കൊടിയേറ്ററിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുനടത്തിയ കൊടിയേറ്ററിയിപ്പിന് കണ്ടിയൂര്‍ പ്രേംശങ്കര്‍ എന്ന ഗജവീരനാണ് എഴുന്നള്ളിയത്. വൈക്കം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് മുന്‍പ് മുഹൂര്‍ത്ത ചാര്‍ത്ത് വായിച്ചു കൊടിയേറ്ററിയിച്ചു. തുടര്‍ന്ന് പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യര്‍കുളങ്ങര കുന്തി ദേവീക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിച്ചു. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാര്‍ ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതായാണ് വിശ്വാസം. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നും ആചാരമുണ്ട്.