Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സംയുക്തയോഗം
05/04/2016

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്നോടിയായി പരസ്യപ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിയുടെ ഭവനസന്ദര്‍ശനത്തിനും യു.ഡി.എഫ് മണ്ഡലം പ്രസിഡന്റുമാര്‍, നേതാക്കള്‍ എന്നിവരുടെ സംയുക്തയോഗം ചേരുന്നതിന് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടക്കും. യോഗങ്ങളുടെ വിജയത്തിന് ജില്ലാ, ബ്ലോക്ക്, മണ്ഡലംതല നേതാക്കളെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, എം.പി വീരേന്ദ്രകുമാര്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജോസ് കെ.മാണി എം.പി, അഡ്വ. ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, ലതിക സുഭാഷ്, പി.എ സലിം, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.