Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്ത് യന്ത്രം ലഭിക്കാന്‍ കര്‍ഷകര്‍ ആഗ്രോ സെന്ററിലേക്ക് മാര്‍ച്ച് നടത്തി
10/11/2021
വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ വൈക്കം സെന്ററിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ വൈക്കം സെന്ററിലേക്ക് കര്‍ഷക മാര്‍ച്ചും, ധര്‍ണയും നടത്തി. കോര്‍പ്പറേഷന്റെ വൈക്കം സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് യഥാസസമയം കൊയ്ത്ത് മെതി യന്ത്രം ലഭ്യമാക്കുക, കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക, യഥാസമയം അറ്റകുറ്റപ്പണി നടത്താതെ നശിച്ചുകൊണ്ടിരിക്കുന്ന കൊയ്ത്ത് മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുക, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സമരം സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കൃഷ്ണയ്യര്‍ അധ്യക്ഷത വഹിച്ചു. കെ.വി പവിത്രന്‍, കെ.കെ ചന്ദ്രബാബു, പി പ്രദീപ്, സാജു കാരാപ്പള്ളി, കെ.എസ് ബേബി, പി.ആര്‍ രജനി, പി സോമന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. പി.ജി ബേബി, സജിമോന്‍, കെ രമേശന്‍, മനോഹരന്‍, മോഹനന്‍, ഇ.ജി പ്രകാശന്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.