Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരപെരുമയോടെ വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണ സമര്‍പ്പണം
09/11/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയ്ക്ക് വൈക്കം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി ഒറ്റപ്പണം സമര്‍പ്പിക്കുന്നു.

വൈക്കം: ആചാരപെരുമയോടെ വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പിക്കല്‍ നടന്നു. അഷ്ടമി ഉത്സവത്തിനു മുന്നോടിയായി സമൂഹങ്ങള്‍ നടത്തുന്ന സന്ധ്യവേലയിയുടെ ആദ്യദിനത്തില്‍ വൈക്കം സമൂഹമാണ് ഒറ്റപ്പണ സമര്‍പ്പണം നടത്തിയത്. ബലിക്കല്‍ പുരയില്‍ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി ഒറ്റപണ സമര്‍പ്പണത്തിന് ക്ഷണിച്ചു. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലം, മേല്‍ശാന്തിമാര്‍, കിഴ്ശാന്തിമാര്‍, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാര്‍, കിഴിക്കാര്‍ എന്നിവര്‍ പേരു വിളിച്ചപ്പോള്‍ ആ മുറയ്ക്ക് എത്തി പണം സമര്‍പ്പിച്ചു. സമര്‍പ്പിച്ച പണം കിഴിയാക്കി തലച്ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ  കിഴിപ്പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നീട് ആ കിഴിപ്പണത്തില്‍ നിന്നു ഒരു പണം എടുത്ത് കിഴിയായി സൂക്ഷിച്ചു. ഇത് അടുത്ത  സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. ചടങ്ങില്‍ പി ബാലചന്ദ്രന്‍, കെ വൈദ്യനാഥന്‍, പി.വി രാമനാഥന്‍, ഹരിഹര ശര്‍മ, ഡോ. എ.എച്ച് സുബ്രഹ്മണ്യന്‍, വി  ഗോപാലക്യഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.