Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: സമൂഹ സന്ധ്യവേല ആരംഭിച്ചു
09/11/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി വൈക്കം സമൂഹത്തിന്റെ സന്ധ്യവേല ദിനത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമിയ്ക്ക് മുന്നോടിയായുള്ള സമൂഹ സന്ധ്യവേല ആരംഭിച്ചു. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയാണ് ആദ്യം നടന്നത്. ക്ഷേത്രത്തിലെ വിശേഷാല്‍ വഴിപാടുകള്‍ക്കു ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നളളിച്ചു. ഗജവീരന്‍ കുളമാക്കില്‍ പാര്‍ത്ഥസാരഥി തിടമ്പേറ്റി. വൈക്കം ഹരിഹരയ്യര്‍, വൈക്കം അനിരുദ്ധന്‍, വൈക്കം ഷിബു, ടി.വി പുരം മഹേഷ് എന്നിവര്‍  നാദസ്വരവും വൈക്കം ജയന്‍, വെച്ചൂര്‍ രാജേഷ്, വൈക്കം കാര്‍ത്തിക്, കലാപീഠം ബാബു, വൈക്കം ഗോപകുമാര്‍, വെച്ചൂര്‍ വൈശാഖ് എന്നിവര്‍ പഞ്ചവാദ്യവും ഒരുക്കി. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. 11ന് തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേലയും, 12ന് തമിഴ് വിശ്വബ്രഹ്മ സമാജം വിശേഷാല്‍ ചടങ്ങുകളോടെ നടക്കും. 13ന് നടക്കുന്ന വടയാര്‍ സമൂഹത്തിന്റെ സന്ധ്യവേലയോടെ സമൂഹങ്ങളുടെ സന്ധ്യവേലകള്‍ സമാപിക്കും.