Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പി കൃഷ്ണപിള്ള സ്മാരക കോളേജ് സ്ഥാപിക്കണം: സിപിഎം സമ്മേളനം
08/11/2021
ചെമ്മനത്തുകരയില്‍ നടന്ന സിപിഎം വൈക്കം ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രൊഫ. എം.ടി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്ത് അദ്ദേഹത്തിന്റെ സ്മാരകമായി ഗവ. കോളേജ് ആരംഭിക്കണമെന്ന് സിപിഎം വൈക്കം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെമ്മനത്തുകര എസ്എന്‍ഡിപി ഓഡിറ്റോറിയത്തിലെ പി മുകുന്ദന്‍ നഗറില്‍ നടന്ന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രൊഫ. എം.ടി ജോസഫ് ഉദ്ഘാടനം ചെയ്തു. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.കെ രഞ്ജിത്ത് രക്തസാക്ഷി പ്രമേയവും സി.പി ജയരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ കുഞ്ഞപ്പന്‍, ആനന്ദ് ബാബു, ബിന്ദു അജി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. എം സുജിന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും, പി.വി പുഷ്‌കരന്‍ പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ അരുണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.വി റസ്സല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. പി.കെ ഹരികുമാര്‍, സി.ജെ ജോസഫ്, സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞുമണി, കണ്‍വീനര്‍ കെ കെ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറിയായി കെ അരുണനെ സമ്മേളനം തെരഞ്ഞെടുത്തു.