Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിമിഷയ്ക്ക് ജന്മനാടിന്റെ ഐക്യദാര്‍ഢ്യം
08/11/2021
എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐയുടെ ആക്രമണത്തിനിരയായ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് മുറിഞ്ഞപുഴയില്‍ സംഘടിപ്പിച്ച സമ്മേളനം സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.  

വൈക്കം: എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ ആക്രമണത്തിനിരയായ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്മനാടായ മുറിഞ്ഞപുഴയില്‍ എഐവൈഎഫ് ചെമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ സെക്രട്ടറി സി.എസ് അഭിജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്‌നാകരന്‍, ലോക്കല്‍ സെക്രട്ടറി എം.കെ ശീമോന്‍, എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.എസ് അര്‍ജുന്‍, സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍, വൈക്കം മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, മേഖലാ പ്രസിഡന്റ് ദീപു പുരുഷന്‍, നിമിഷ രാജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, എഐഎസ് ജില്ലാ കമ്മിറ്റി അംഗം ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.