Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന സബ് ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണമെന്റ് തുടങ്ങി
07/11/2021
കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ നടത്തുന്ന സംസ്ഥാന സബ് ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ റാങ്കിങ് ഷട്ടില്‍ ടൂര്‍ണമെന്റ് വൈക്കം അക്കാഡമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നും എത്തുന്ന ആയിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞുമൈക്കിള്‍, സെക്രട്ടറി പി.എന്‍ ലൗജന്‍, ട്രഷറര്‍ ബിജോ ജോര്‍ജ്, എക്‌സി. അംഗം ഡോ. പി വിനോദ്, കെ.ബി.എസ്.എ പ്രസിഡന്റ് അനില്‍ അമ്പലക്കര, സ്‌പോട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിജു വര്‍ഗീസ് കുരിക്കല്‍, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, രാജശ്രി വേണുഗോപാല്‍, കെ.ബി.എസ്.എ സെക്രട്ടറി ആര്‍ രാജേഷ് ശേഖര്‍, ജി.കെ ഗ്രൂപ്പ്  ചെയര്‍മാന്‍ ഗിരീഷ്‌കുമാര്‍, വി.ബി.എസ് പ്രസിഡന്റ് കെ.സി ജയകുമാര്‍, ഡോ. ആശ ജി നാഥ് എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 11ന് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍ 11, 13, 15 വിഭാഗങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മത്സരിക്കുന്നത്. ആറു ദിവസങ്ങളിലായി 750 കളികളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈക്കത്ത് സംസ്ഥാനതലത്തില്‍ നടക്കുന്ന ആദ്യത്തെ കായിക മത്സരമാണിത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ള ബാഡ്മിന്റണ്‍ അക്കാഡമിയിലെ നാല് കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് മത്സരം. 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് എസ് മുരളീധരന്‍ സമ്മാനവിതരണം നടത്തും.