Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍
06/11/2021
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലത്തിലെ ക്യാമ്പയിന്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള കോണ്‍ഗ്രസ് (എം) സെമികേഡര്‍ പാര്‍ട്ടി ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനം കേരള കോണ്‍ഗ്രസ് (എം) നേതാവ് മാധവന്‍കുട്ടി കറുകയില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് ചെറുപുഷ്പം അധ്യക്ഷത വഹിച്ചു. സ്ഥിരാംഗത്വം, താല്‍കാലിക അംഗത്വം എന്നിങ്ങനെ തരംതിരിച്ചാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. അഡ്വ. പി.കെ ഷാജി, കുര്യന്‍ പ്ലാക്കോട്ടയില്‍, എം.സി എബ്രഹാം, വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, ബിജു പറപ്പള്ളില്‍, അഡ്വ. ആന്റണി കളമ്പുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു.