Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് തുടങ്ങി
05/11/2021
വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും സംയുക്തമായി ആരംഭിച്ച വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് നഗരസഭാ ചെയര്‍പേഴ്സണ്‍ രേണുകാ രതീഷും പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് വെള്ളിയാഴ്ച രാവിലെ തുടങ്ങി. 19 മാസം നിലച്ചുകിടന്ന സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ പള്ളിപ്പുറം പഞ്ചായത്തിലെയും വൈക്കം നഗരസഭയിലെയും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിന് സാക്ഷിയാകാനെത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷും പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷും ചേര്‍ന്ന് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടയം, ആലപ്പുഴ ജില്ലകളെ എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന കടത്താണിത്. സര്‍വീസ് തുടങ്ങിയതോടെ ചരക്കുവാഹനങ്ങള്‍ക്ക് വെച്ചൂര്‍-ബണ്ട്‌റോഡുവഴി ചുറ്റിക്കറങ്ങിപോകേണ്ട സാഹചര്യം ഒഴിവായി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുബാഷ് അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷില്‍ജ സലി, മെമ്പര്‍മാരായ കെ.കെ ഷിജി, എം.കെ മോഹനദാസ്, രമാ വിശ്വനാഥ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.പി സതീശന്‍, ലേഖാ ശ്രീകുമാര്‍, ബി ചന്ദ്രശേഖരന്‍, പ്രീത രാജേഷ്, എസ് ഹരിദാസന്‍ നായര്‍, അശോകന്‍ വെള്ളവേലി, ബി രാജശേഖരന്‍, എസ് ഇന്ദിരാദേവി, എന്‍ അയ്യപ്പന്‍, എം.കെ മഹേഷ്, എബ്രഹാം പഴയകടവന്‍, രാധിക ശ്യാം, ഗിരിജകുമാരി, സുശീല എം നായര്‍, ബിജിമോള്‍, മോഹനകുമാരി, ബിന്ദു ഷാജി, രാഹുല്‍, ലേഖാ അശോകന്‍, കവിത രാജേഷ്, ജങ്കാര്‍ സര്‍വ്വീസ് ഉടമ നൗഷാദ് എന്നിവര്‍ പങ്കെടുത്തു. രാവിലെ ആറിന് തവണക്കടവ് നിന്ന് വൈക്കത്തേക്കും 6.30 ന് വൈക്കത്ത് നിന്ന് തവണക്കടവിലേക്കും സര്‍വ്വീസ് പുറപ്പെടുന്ന തരത്തില്‍ 32 ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9.30ന് വൈക്കത്ത് നിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട് സര്‍വീസ് അവസാനിപ്പിക്കും.