Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോയിന്റ് കൗണ്‍സില്‍ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ നടത്തി
04/11/2021
ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പങ്കാളിത്ത പെന്‍ഷന്‍ മുതലാളിത്ത ആശയമാണെന്നും പദ്ധതി പിന്‍വലിച്ച് എല്ലാ ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷനു കീഴില്‍ കൊണ്ടുവരണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ പെന്‍ഷന്‍ സംരക്ഷണ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സില്‍ മേഖലാ പ്രസിഡന്റ് കെ.വി ഉദയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ് സമര സന്ദേശം നല്‍കി. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്,  എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ആര്‍ ബിജു, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രടറി കെ.ബി അനില്‍കുമാര്‍, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വി.എസ് ജോഷി, എസ്.എഫ്.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി അംഗം പ്രീതി പ്രഹ്ലാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി ദേവസ്യ, എന്‍ സുദേവന്‍, മേഖലാ സെക്രട്ടറി പി അജിന്‍ലാല്‍, എസ് പ്രസന്നന്‍, ഷീലാ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.