Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന സബ് ജൂനിയര്‍ ഷട്ടില്‍ ടൂര്‍ണമെന്റ് വൈക്കത്ത്
04/11/2021

വൈക്കം: കേരളത്തിലെ ഷട്ടില്‍ ബാറ്റ്മിന്റണ്‍ രംഗത്തെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ബാറ്റ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ റാങ്കിങ് ടൂര്‍ണമെന്റ് നവംബര്‍ ആറു മുതല്‍ 11 വരെ വൈക്കം ബാറ്റ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തും. അണ്ടര്‍ 11, 13, 15 വിഭാഗങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം കായിക പ്രതിഭകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കും. ഉദയനാപുരത്തുള്ള ബാറ്റ്മിന്റണ്‍ അക്കാദമിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ള നാലു കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് കളികള്‍. ഔദ്യോഗിക ഉദ്ഘാടനം ഏഴിന് വൈകിട്ട് അഞ്ചിന് നടക്കും. പതിനൊന്നിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ സീനിയര്‍ വൈസ് പ്രസിഡന്റ് എസ് മുരളീധരന്‍ സമ്മാനദാനം നിര്‍വഹിക്കുമെന്ന് കുഞ്ഞുമൈക്കിള്‍, എന്‍.പി ലൗജന്‍, ബിജിമോന്‍ ജോര്‍ജ്, ഡോ. വിനോദ് എന്നിവര്‍ അറിയിച്ചു.