Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.എസ്.എസ് കരയോഗം വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആദരിക്കലും നടത്തി
03/11/2021
കിഴക്കിന്‍ചേരി നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ അവാര്‍ഡ് ദാന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാഭ്യാസത്തിന്റെ മൂല്യവും ലക്ഷ്യബോധവും ഇളംപ്രായത്തില്‍തന്നെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് എസ് മധു. കിഴക്കിന്‍ചേരി നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്ത് മഠം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, സെക്രട്ടറി രാജേന്ദ്രദേവ് വൈശാഖ്, സുഭദ്രക്കുട്ടിയമ്മ കുന്നത്ത്, കെ.ജി രാജലക്ഷി, ശിവപ്രസാദ്, ജയകുമാര്‍ കൗസ്തുഭം, കെ.ഡി സന്തോഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍ കണ്ടത്തില്‍ മഠം എന്നിവര്‍ പ്രസംഗിച്ചു.