Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചു
03/11/2021
കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെയും വൈക്കം കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക രജിസ്‌ട്രേഷന്‍ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെയും കര്‍ഷകരുടെയും സംരക്ഷണത്തെ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച കര്‍ഷക രജിസ്ട്രേഷന്‍ പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക രജിസ്‌ട്രേഷനിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകേണ്ട എല്ലാവിധ ആനുകൂല്യങ്ങളും സഹായങ്ങളും പദ്ധതികളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെയും വൈക്കം കൃഷിഭവന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-കലാകായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍ കൗണ്‍സിലര്‍മാരായ എസ് ഇന്ദിരാദേവി, സുശീല എം നായര്‍, എബ്രഹാം പഴയകടവന്‍, കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, വി.ആര്‍ ബിനോയ്, കെ.ബി ഉദയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.