Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളി യൂണിയന്‍ അവകാശ സംരക്ഷണ പ്രക്ഷോഭദിനാചരണം നടത്തി
02/11/2021
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കയര്‍ തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള അവകാശ സംരക്ഷണ പ്രക്ഷോഭദിനാചരണത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് കയര്‍ തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മിനിമം കൂലി നടപ്പാക്കുക, കയര്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, കയര്‍ സംഘം ജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കയര്‍ തൊഴിലാളി യൂണിയന്‍ മണ്ഡലം പ്രസിഡന്റ് എം.ഡി.ബാബുരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി വൈക്കം മണ്ഡലം പ്രസിഡന്റ് ഡി.ബാബു, സെക്രട്ടറി പി.എസ്.പുഷ്‌കരന്‍, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍, സി.കെ പ്രശോഭനന്‍, യൂണിയന്‍ താലൂക്ക് സെക്രട്ടറി എം.കെ ശീമോന്‍, കെ വേണുഗോപാലന്‍, സാബു പി മണലൊടി, കെ വിജയന്‍, പി.ആര്‍ രജനി തുടങ്ങിയവര്‍ പ്രസംഗിച്ചു.