Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തില്‍ നിറവ് പദ്ധതി
02/11/2021
തലയാഴം പഞ്ചായത്തില്‍ നടപ്പാക്കുന്ന നിറവ് പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ ബിനിമോന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാന കൃഷി വകുപ്പിന്റെ ജനകീയ സംയോജിത കൃഷി വികസന പരിപാടിയായ നിറവ് പദ്ധതിയുടെ തലയാഴം പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. തലയാഴം ഗ്രാമപഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കൃഷി വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബിനിമോന്‍ നിര്‍വഹിച്ചു. വൈക്കം മഹാദേവക്ഷേത്രം മേല്‍ശാന്തി ടി.ഡി.ശ്രീധരന്‍ നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രമേഷ് പി ദാസ്, ബി.എല്‍ സെബാസ്റ്റ്യന്‍, ഷീജ ഹരിദാസ്, എസ് ദേവരാജന്‍, കൊച്ചുറാണി ബേബി, കെ.വി ഉദയപ്പന്‍, ഭൈമി വിജയന്‍, ടി മധു, ജെല്‍സി സോണി, പുരുഷസ്വയം സഹായ സംഘം കണ്‍വീനര്‍ രാജേഷ് മനയ്ക്കച്ചിറ, കൃഷി ഓഫിസര്‍ രേഷ്മ ഗോപി, എന്‍ആര്‍ഇജി ഓവര്‍സിയര്‍ പി.എച്ച് ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി ജയജീവ് എന്നിവര്‍ പ്രസംഗിച്ചു.