Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പി.എച്ച്.സിയില്‍ മെഡിക്കല്‍ ലാബ് തുറന്നു
02/11/2021
തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആധുനിക സംവിധാനത്തോടെ ആരംഭിച്ച മെഡിക്കല്‍ ലാബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ മുപ്പതിനായിരത്തോളം ജനങ്ങളുടെ ആരോഗ്യപരിപാലന സംരക്ഷണം ലക്ഷ്യമാക്കി തലയാഴം ഗ്രാമപഞ്ചായത്ത് ്പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ആധുനിക സംവിധാനത്തോടെയുള്ള മെഡിക്കല്‍ ലാബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെയും ആര്‍ദ്രം പദ്ധതിയുടെയും ഫണ്ടും സുമനസ്സുകളുടെ സഹായത്തോടെയുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. പ്രസിഡന്റ് കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, മെഡിക്കല്‍ ഓഫീസര്‍ ജ്യോത്സന ബഷീര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എല്‍ സെബാസ്റ്റ്യന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമേഷ് പി ദാസ്, വൈസ് പ്രസിഡന്റ് സിനി സലി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ്, എസ് ദേവരാജന്‍, ഭൈമി വിജയന്‍, കെ.എസ് പ്രീജുമോന്‍, ടി മധു, ഉദയപ്പന്‍, കൊച്ചുറാണി ബേബി, ജെന്‍സി സോണി, റോസി ബാബു, ഷീജ, ബൈജു, എം.എസ് ധന്യ എന്നിവര്‍ പ്രസംഗിച്ചു.