Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ പ്രവേശനോത്സവം: അതിജീവനത്തിന്റെ പുതുപാഠമുള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍
01/11/2021
തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മാസ്‌കും സാനിട്ടൈസറും നല്‍കുന്നു.

വൈക്കം: അതിജീവനത്തിന്റെ പാഠമുള്‍ക്കൊണ്ട് പുതിയ പ്രതീക്ഷകളുമായി പുഞ്ചിരികള്‍ മാസ്‌കിലൊതുക്കി സൗഹൃദങ്ങളില്‍ അകലം പാലിച്ച് കുരുന്നുകള്‍ ക്ലാസ് മുറികളില്‍ എത്തി. രണ്ടു വര്‍ഷത്തിനിപ്പുറം ആരവങ്ങളും ആവേശങ്ങളുമില്ലാതെയാണ് പ്രവേശനോത്സവം അരങ്ങേറിയത്. താലൂക്കിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം നടത്തിയത്. മധുരത്തിനൊപ്പം മാസ്‌കും സാനിട്ടൈസറും തെര്‍മല്‍ സ്‌കാനറും കൂടി ഇക്കുറി വിദ്യാര്‍ഥികളുടെ ഭാഗമായി.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം കണ്ടിട്ടുള്ള കൊച്ചു സുഹൃത്തുക്കളും അധ്യാപകരും തമ്മിലുള്ള സമാഗമത്തിനാണ് ഒട്ടുമിക്ക വിദ്യാലയങ്ങളും സാക്ഷ്യം വഹിച്ചത്. ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതയില്‍ നിന്ന് സ്‌കൂള്‍ അന്തരീക്ഷത്തിലെത്തിയപ്പോള്‍ പരിഭവവും സങ്കടവും മറന്ന് പുതിയ പ്രതീക്ഷയിലായിരുന്നു കുട്ടികള്‍. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന മാതൃകയിലായിരുന്നു കുട്ടികളുടെ  ക്രമീകരണം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒരു ബാച്ചിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അടുത്ത ബാച്ചിനും എന്നിങ്ങനെ രണ്ടു ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുക.