Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെത്തുതൊഴിലാളി യൂണിയന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കെ.പി രാജേന്ദ്രന്‍
01/11/2021
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ആരംഭിച്ച ആംബുലന്‍സ് സര്‍വീസ് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാവപ്പെട്ട ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ജനങ്ങള്‍ക്ക് ആശ്വാസമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. ചെത്തുതൊഴിലാളി യൂണിയന്‍ ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ആരംഭിച്ച ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് വി.എന്‍ ഹരിയപ്പന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു, ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്‍, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ സുശീലന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എം.ഡി.ബാബുരാജ്, ജോണ്‍ വി.ജോസഫ്, സൊസൈറ്റി സെക്രട്ടറി ബി രാജേന്ദ്രന്‍, എന്‍.എം.മോഹനന്‍, എം.എസ് സുരേഷ്, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.