Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയനും കരയോഗങ്ങളും പതാകദിനം ആചരിച്ചു
31/10/2021
എന്‍.എസ്.എസ് പതാകദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് എസ് മധു പതാക ഉയര്‍ത്തുന്നു.

വൈക്കം: നായര്‍ സര്‍വീസ് സൊസൈറ്റി ജന്മം കൊണ്ട 1914 ഒക്ടോബര്‍ 31നെ അനുസ്മരിച്ച് വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയനും 97 കരയോഗങ്ങളും ഞായറാഴ്ച എന്‍.എസ്.എസ് പതാകദിനം ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്. യൂണിയന്‍ ആസ്ഥാനത്ത് സമുദായ ആചാര്യന്റെ ഛായാചിത്രം അലങ്കരിച്ചു വച്ചു ദീപം തെളിയിച്ച ശേഷം യൂണിയന്‍ പ്രസിഡന്റ് എസ്.മധു പതാക ഉയര്‍ത്തി, പ്രതിജ്ഞാ വാചകവും ചൊല്ലിക്കൊടുത്തു. സെക്രട്ടറി എം.സി ശ്രീകുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍, യൂണിയന്‍ പ്രതിനിധികളായ പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, അയ്യേരി സോമന്‍, പി.എസ് വേണുഗോപാല്‍, എം ഗോപാലകൃഷ്ണന്‍, ബി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു. കരയോഗ മന്ദിരങ്ങളില്‍ സമുദായ ആചാര്യന്റെ ഛായാചിത്രം അലങ്കരിച്ചു വച്ചു ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം അതാത് കരയോഗങ്ങളിലെ പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി. 1173-ാം നമ്പര്‍ ചെമ്മനത്തുകര എന്‍.എസ്.എസ് കരയോഗം പതാകദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് എം. ഹരിഹരന്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് ശശിധരന്‍ നായര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി നായര്‍, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, വനിതാ സമാജം പ്രസിഡന്റ് ഷീലാ അനില്‍കുമാര്‍, സെക്രട്ടറി മായാ രാജേന്ദ്രന്‍, സുശീല ബാബു, തങ്കമണി, അനൂപ് ആര്‍ നായര്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വൈക്കം പടിഞ്ഞാറ്റുംചേരി തെക്കേമുറി 1820-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ബി ശശിധരന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി പ്രതാപന്‍, ഭാരവാഹികളായ പി.എന്‍ രാധാകൃഷ്ണന്‍, വി.കെ ഷാജി, ഉണ്ണിക്കൃഷ്ണന്‍, ശ്രീധരപണിക്കര്‍, ജി വിനോദ്, ശ്രീജ രമേശ്, നിര്‍മലകുമാരി, അമ്മിണി, ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.