Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യത്ത് പൊതുമേഖലയെ വില്‍ക്കുന്നതിന്റെ ആഘോഷം: കാനം രാജേന്ദ്രന്‍
30/10/2021
സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയിലെ പാര്‍ട്ടി മെമ്പര്‍മാരുടെ ഫണ്ട് ഏറ്റുവാങ്ങി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു.

വൈക്കം: കാര്‍ഷിക മേഖലയെ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിലുള്ള ആഘോഷമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയിലെ പാര്‍ട്ടി മെമ്പര്‍മാരുടെ ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുയായിരുന്നു അദ്ദേഹം. വന്‍കിട കൃഷിക്കാരടക്കം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ്. രാജ്യത്തെ ഇന്നത്തെ സാമ്പത്തിക നീതിയില്‍ ലാഭം മാത്രമാണ് ലക്ഷ്യം. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ രാഷ്ട്രീയമായി ഏറ്റവും പാര്‍ശ്വവല്‍കരിക്കപ്പെട്ടത് ഇടതുപക്ഷമാണ്. ഇത് അതീവ ഗൗരവമുള്ളതാണ്. ഇടത് ഐക്യം ശക്തിപ്പെടുത്തണം. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സവിശേഷ ശ്രദ്ധ കൊടുക്കണമെന്നും കാനം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ജനങ്ങളില്‍നിന്നും സ്വീകരിക്കണം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി.ബി ബിനു, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ പി സുഗതന്‍, ജോണ്‍ വി ജോസഫ്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ അനില്‍ ബിശ്വാസ്, പി.എസ് പുഷ്‌കരന്‍, വൈക്കം എംഎല്‍എ സി.കെ ആശ എന്നിവര്‍ പ്രസംഗിച്ചു.