Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ളാഹ ഗോപാലന്‍ അനുസ്മരണം നടത്തി
30/10/2021
ളാഹ ഗോപാലന്‍ അനുസ്മരണ സമ്മേളനം വൈക്കത്ത് ചെങ്ങറ സമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന കണ്‍വീനര്‍ എസ് രാജീവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെങ്ങറ ഭൂസമരനായകന്‍ ളാഹ ഗോപാലന്റെ നിര്യാണത്തില്‍ ചെങ്ങറ സമര ഐക്യദാര്‍ഢ്യസമിതി അനുശോചിച്ചു. വ്യാപാരഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ചെങ്ങറ സമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന കണ്‍വീനര്‍ എസ് രാജീവന്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാന ചരിത്രപഠനകേന്ദ്രം രക്ഷാധികാരി രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധസമിതി മേഖല സെക്രട്ടറി എന്‍ വേണുഗോപാലന്‍, എം ദാസപ്പന്‍, മിനി കെ ഫിലിപ്പ്, സി.ടി അപ്പുക്കുട്ടന്‍, കെ.കൃഷ്ണന്‍കുട്ടി, തിലകമ്മ പ്രേംകുമാര്‍, പി.കെ കുമാരന്‍, എം.കെ കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.