Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് പ്രതിരോധ ശില്‍പശാലയും മരുന്ന് വിതരണവും നടത്തി
29/10/2021
വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ശ്രീ മഹാദേവ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം കോളേജ് ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ശ്രീ മഹാദേവ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം നടത്തി. വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ ശില്‍പശാലയില്‍ മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. മഹാദേവ കോളേജ് ചെയര്‍മാനും ഗ്രന്ഥകാരനുമായ ടി.ആര്‍.എസ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുരാതന ആയുര്‍വേദ ഗ്രന്ഥമായ യോഗരത്‌നാകരത്തില്‍ സന്നിപാദജ്വര ചികിത്സയില്‍ പ്രതിപാദിച്ചിട്ടുള്ള മാതുലുംഗാദി നസ്യം എന്ന തുള്ളിമരുന്നാണ് (കാമീനസ്യം) വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. പകര്‍ച്ചപനികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഈ ഔഷധം മഹാമാരി കാലത്ത് ഉപയോഗിച്ചവരില്‍ ഫലപ്രദമായി പ്രതിരോധം സാധ്യമായെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹൈ റിസ്‌ക് മേഖലയിലുള്ള ടാക്‌സി ഡ്രൈവര്‍മാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ഔഷധം പതിവായി ഉപയോഗിച്ചവരില്‍ ഫലപ്രദമായ പ്രതിരോധം സാധ്യമായിട്ടുണ്ട്. ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത്ത് ശശിധര്‍ ആരോഗ്യ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്, വാര്‍ഡ് കൗണ്‍സിലര്‍ എ.സി മണിയമ്മ, സെറ്റിന പി പൊന്നപ്പന്‍, ബി മായ, സിന്ധു മധു, എം ശോണിമ, ബിച്ചു എസ് നായര്‍, അനുപമ പി നാഥ്, എം.എസ് ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.