കുടവെച്ചൂര്‍ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
29/10/2021
എസ്.എന്‍.ഡി.പി 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ദീപപ്രകാശനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.
വൈക്കം: എസ്.എന്‍.ഡി.പി 746-ാം നമ്പര്‍ സി.കേശവവിലാസം കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. തന്ത്രി എരമല്ലൂര്‍ ഉപേന്ദ്രന്, ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തി, ആചാര്യന് കെ.എന്‍ ബാലാജി എന്നിവര്‍ കാര്‍മികരായിരുന്നു. രാവിലെ അഭിഷേകം, മലര്‍നേദ്യം, ഗുരുപൂജ, ഗണപതിഹോമം, സമൂഹ പ്രാര്‍ത്ഥന, കലശാഭിഷേകം, ഗുരുപുഷ്പാഞ്ചലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടത്തി. പ്രതിഷ്ഠാ വാര്‍ഷികോത്സവത്തിന്റെ ദീപപ്രകാശനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് അജിത്ത് കുമാര്‍, സെക്രട്ടറി പി.കെ മുരളീധരന്, ടി.എസ് ബൈജു, എം ലാലി, വിപിന്‍ ലാല്‍, ഗോപിനാഥ്, ഹരിദാസ്, വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.