Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം നിവാസികളുടെ ക്ഷേമത്തിനായി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു
29/10/2021
അക്കരപ്പാടം ശ്രീ ബാലമുരുകന്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അക്കരപ്പാടം പ്രദേശത്തെ ജനങ്ങളുടെ സാംസ്‌ക്കാരികവും കലാപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അക്കരപ്പാടം ശ്രീ ബാലമുരുകന്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ജി ജയന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.ആര്‍ രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഉദയപ്പന്‍, കൂടല്ലി ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് കൂടല്ലി, ഗവ. യു.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ നടേശന്‍, ട്രസ്റ്റ് രക്ഷാധികാരി ടി.കെ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, പഠനോപകരണ വിതരണം, സ്മാര്‍ട്ട് ഫോണ്‍ വിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടത്തി.