Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിപാഠം പദ്ധതി: വാഴകൃഷിയില്‍ നേട്ടം കൊയ്ത്‌ ആശ്രമം സ്‌കൂള്‍
28/10/2021
വൈക്കം ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി നടത്തിയ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് രമേശ് ചെന്നിത്തല വൈ ബിന്ദുവിന് വാഴക്കുല കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി നടത്തിയ ഏത്തവാഴ കൃഷിയുടെ വിളവെടുപ്പില്‍ മികച്ചനേട്ടം. സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഏത്തവാഴ കൃഷി നടത്തിയത്. സമയാസമയങ്ങളില്‍ ക്യഷി പരിപാലനവും വളപ്രയോഗവും കീടങ്ങളെ അകറ്റാനുള്ള ജൈവകീട പ്രയോഗങ്ങളും കൃഷിക്ക് നേട്ടമായി. പച്ചക്കറി കൃഷിയോടൊപ്പം പാടശേഖരങ്ങളില്‍ നെല്‍കൃഷിയും രണ്ടു കുളങ്ങളില്‍ കരിമീന്‍ കൃഷിയും വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്. ഇവയുടെ വിളവെടുപ്പും വിദ്യാര്‍ഥികള്‍ നേട്ടമാക്കി. കൃഷി നടത്തിപ്പിലൂടെ കിട്ടുന്ന ലാഭം ഏറിയപങ്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍, സ്റ്റുഡന്റ്‌സ് പോലീസ്, റെഡ്‌ക്രോസ്, പി.ടി.എ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ക്യഷി നടത്തിയത്. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദുവിന് വാഴക്കുല കൈമാറി രമേശ് ചെന്നിത്തല എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, എ ജ്യോതി, പ്രധനാധ്യാപിക പി.ആര്‍ ബിജി, എല്‍പി ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സി.പി.ഒമാരായ ആര്‍ ജഫിന്‍, പി.വി വിദ്യ, ക്യഷിപാഠം കോ -ഓര്‍ഡിനേറ്റര്‍ പ്രീതി വി പ്രഭ , സി.എസ് ജിജി, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.