Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ സഭ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു
20/10/2021
മുന്‍മന്ത്രി വി.വി രാഘവന്‍ അനുസ്മരണ ദിനത്തില്‍ കിസാന്‍ സഭ വൈക്കത്ത് നടത്തിയ കര്‍ഷക കൂട്ടായ്മ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യ കിസാന്‍ സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ കര്‍ഷക കൂട്ടായ്മയും മുന്‍മന്ത്രി വി.വി രാഘവന്‍ അനുസ്മരണവും നടത്തി. കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ചന്ദബാബു, ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ രജനി, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ രമേശന്‍, പി.ജി ബേബി, കെ.എസ് ബേബി, സാജു കാരാപ്പള്ളി, മോഹനന്‍, ശൂലപാണി എന്നിവര്‍ പ്രസംഗിച്ചു.