Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പൗരന്മാരായി വിദ്യാര്‍ഥികൾ മാറണം: പുന്നല ശ്രീകുമാര്‍
26/10/2021
കെപിഎംഎസ് വൈക്കം യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗീയവല്‍ക്കരണത്തെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന പൗരന്മാരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് വൈക്കം യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു പ്രക്ഷോഭങ്ങളില്‍ ഇന്ത്യന്‍ കാമ്പസുകള്‍ രാജ്യത്തിന് വഴികാട്ടികളായിരുന്നു. അക്കാദമിക രംഗത്ത് വെര്‍ബല്‍ റേപ്പിങ്ങും ജാത്യാധിഷ്ടിത അധിക്ഷേപവും നടത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വം നടപടി സ്വീകരിക്കണം. കാലികവും നവീനവും വൈജ്ഞാനികവുമായ ഇടപാടുകളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തേണ്ട വിദ്യാര്‍ഥി സമൂഹം ജീര്‍ണതകളുടെ പര്യായമാകരുതെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന യോഗത്തിൽ യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ അഖില്‍ കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സാബു കാരിശേരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. എ സനീഷ് കുമാര്‍, സുജ സതീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ മനോജ് കൊട്ടാരം ,അജിത്ത് കല്ലറ എന്നിവര്‍ പ്രസംഗിച്ചു.