Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുവർ ചിത്രരചനയിൽ തഞ്ചാവൂർ പാരമ്പര്യം ചാലിച്ച് സുധൻ ശിവൻ
26/10/2021
ഉദയനാപുരം ക്ഷേത്രത്തിൽ സുധൻ ശിവൻ ചുവർ ചിത്രരചന നടത്തുന്നു.
വൈക്കം: ഉദയനാപുരം ക്ഷേത്ര നവീകരണ യജ്ഞത്തിന് നിറങ്ങൾ ചാലിച്ച് ക്ഷേത്രത്തിന്റെ ചുവരുകളിൽ സുബ്രഹ്മണ്യ സ്വാമിയുടെ അവതാര കഥകൾ തെളിയുന്നു. മാവേലിക്കര ഫൈൻ ആർട്സ് കോളേജിന്റെ പൂർവവിദ്യാർഥി കുടമാളൂർ മാളിയേക്കൽ സുധൻ ശിവൻ ആണ് ഉദയനാപുരം ക്ഷേത്രത്തിന്റെ ചുവരുകളിൽ സുബ്രഹ്മണ്യന്റെ അവതാര കഥയും വിവിധ ഭാവങ്ങളും വർണ ചിത്രമായി രചിക്കുന്നത്. കേരളീയ ചുവർ ചിത്രരീതിയിൽ തഞ്ചാവൂർ രീതി കൂട്ടി ചേർത്താണ് സുധൻ ശിവൻ ചിത്രരചനാ രംഗത്ത്  തനതായ  രീതി കാഴ്ചയ്ക്കുന്നത്. സൗദി അറേബ്യൻ കൊട്ടാരത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി അലങ്കാരപ്പണികളുടെ മേൽനോട്ടം വഹിച്ചിരുന്ന സുധൻ ശിവൻ ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ ദേവ സങ്കൽപ്പങ്ങൾക്ക് ജീവൻ പകരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ ശില്പിയും ഇദ്ദേഹമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഉദയനാപുരം ക്ഷേത്രത്തിൽ ചുവർ ചിത്രങ്ങളുടെ രചനയിലാണ് സുധൻ ശിവൻ. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ചുവർ ചിത്രരചന നടന്നു വരുന്നത്.