Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതിയെ സ്‌നേഹിച്ചും വൃക്ഷതൈ നട്ടും ആദ്യദിനം ആഘോഷമാക്കി വൈക്കം ശ്രീ മഹാദേവ കോളേജിലെ വിദ്യാര്‍ഥികള്‍
25/10/2021
ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം വൈക്കം ശ്രീ മഹാദേവ കോളേജ് തുറന്നപ്പോള്‍ കോളേജ് വളപ്പില്‍ നടത്തിയ വൃക്ഷതൈ നടീല്‍ ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കോളേജ് തുറന്നു പ്രവര്‍ത്തന സജ്ജമായപ്പോള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ശ്രീ മഹാദേവ കോളേജില്‍ വിദ്യാര്‍ഥികളെ വരവേറ്റത്. പ്രകൃതി സ്നേഹത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശങ്ങള്‍ നെഞ്ചിലേറ്റിയ വിദ്യാര്‍ഥികള്‍ ക്യാമ്പസ് വളപ്പില്‍ വൃക്ഷതൈകള്‍ നട്ടു പ്രവേശന ഉത്സവത്തിന് തിളക്കമേകി. നൂറിലധികം വിദ്യാര്‍ഥികള്‍ കോളേജിന്റെ ചുറ്റുവളപ്പ് ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു. വിദ്യാര്‍ഥികള്‍കൊപ്പം രക്ഷിതാക്കളും തൈനടീല്‍ പരിപാടിയില്‍ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റും കോളേജ് ഡയറക്ടറുമായ പി.ജി.എം നായര്‍ കാരിക്കോട് വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണ പാഠങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തുന്ന പദ്ധതികള്‍ കോളേജിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ സെറ്റിന പൊന്നപ്പന്‍ അറിയിച്ചു. കോളേജ് മാനേജര്‍ ബി മായ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം ശോണിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ പി.കെ നിതിയ അധ്യക്ഷത വഹിച്ചു. ട്രെയിനിങ് വിഭാഗം മേധാവി വി.ആര്‍.സി നായര്‍, എസ് ഐശ്വര്യ, ടിന്റു അരവിന്ദ്, ധനൂപ് വര്‍മ, ബിച്ചു എസ് നായര്‍ , സി ശ്രീലക്ഷ്മി, എം.എസ് ശ്രീജ എന്നിവര്‍ പ്രസംഗിച്ചു