Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്നേഹസ്പര്‍ശം
24/10/2021
പ്രളയദുരന്തത്തെ തുടര്‍ന്ന് അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കാന്‍ ആശ്രമം സ്‌ക്കൂള്‍  വിദ്യര്‍ഥികള്‍ സമാഹരിച്ച ആവശ്യസാധനങ്ങള്‍ മുണ്ടക്കയത്ത് വച്ച് മന്ത്രി വി.എന്‍ വാസവന് കൈമാറുന്നു.

വൈക്കം: ദുരിതം പെയ്തിറങ്ങിയ മണ്ണില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ട ജീവിതങ്ങള്‍ക്ക് തുണയുടെയും സഹായത്തിന്റെയും സ്നേഹസ്പര്‍ശവുമായി വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദുരിത ഭൂമിയിലെത്തി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് കൈമാറാന്‍ വിദ്യാര്‍ഥികള്‍ കരുതിയ ആവശ്യസാധനങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവ വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് മുണ്ടക്കയത്ത് വച്ച് മന്ത്രി വി.എന്‍ വാസവന് കൈമാറി. വൈക്കത്തു നിന്നും 70 കിലോമീറ്റര്‍ താണ്ടിയാണ് വിദ്യാര്‍ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികളും എത്തിയത്. ദുരന്തഭൂമിയിലെ  ജീവിത ക്ലേശങ്ങള്‍ വിദ്യാര്‍ഥികളെ നൊമ്പരപ്പെടുത്തി. സ്‌കൂളിലെ എന്‍.എസ്.എസ്, സ്റ്റുഡന്റ്‌സ് പോലീസ്, റെഡ് ക്രോസ്, പി.ടി.എ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ആവശ്യസാധനങ്ങളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരുവിള, എ ജോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍.പി ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ഇ.പി ബീന, എസ്.പി.സി സിപിഒമാരായ ആര്‍ ജഫിന്‍, പി.വി വിദ്യ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രീതി വി പ്രഭ, സി.എസ് ജിജി, പിടിഎ പ്രസിഡന്റ് പി.പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.