Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: മുഖ സന്ധ്യവേല സമാപിച്ചു
24/10/2021
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള മുഖ സന്ധ്യവേലയുടെ സമാപന ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന മുഖ സന്ധ്യവേല സമാപിച്ചു സമാപന ദിവസമായ ശനിയാഴ്ച നടന്ന സന്ധ്യവേല എഴുള്ളിപ്പ് ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. പ്രഭാത പൂജക്ക് ശേഷം മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ഗജവീരന്‍ കണ്ടിയൂര്‍ പ്രേംശങ്കര്‍ പുറത്തേക്ക് എഴുന്നള്ളിച്ചു. വെച്ചൂര്‍ രാജേഷ്, വൈക്കം ഗോപകുമാര്‍, വൈക്കം ജയന്‍, വടയാര്‍ ബാബു, വെച്ചൂര്‍ വൈശാഖ്, വൈക്കം ഷിബു, വൈക്കം കാര്‍ത്തിക്, വൈക്കം പവിത്രന്‍, അതുല്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍  വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. വൈകിട്ട് അത്താഴ ശ്രീബലിക്കും എഴുന്നള്ളിപ്പ് നടന്നു. സമൂഹങ്ങളുടെ സന്ധ്യവേല നവംബര്‍ ഒന്‍പതിന് ആരംഭിക്കും. 15ന് കൊടിയേറ്ററിയിപ്പ്, അഷ്ടമിയുടെ കോപ്പുതൂക്കല്‍, കുലവാഴ പുറപ്പാട് എന്നീ ചടങ്ങുകള്‍ നടക്കും. നവംബര്‍ 16ന് അഷ്ടമിയ്ക്ക് കൊടിയേറി 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 27നാണ് വൈക്കത്തഷ്ടമി.