Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല: മന്ത്രി പി പ്രസാദ്
23/10/2021
അഖിലേന്ത്യാ കിസാന്‍ സഭ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടയാഴത്ത് നടത്തിയ കര്‍ഷക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നെല്ല് സംഭരണത്തില്‍ അളവിന്റെയും കിഴിവിന്റെയും തൂക്കത്തിന്റെയും പേരില്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടയാഴത്ത് നടത്തിയ കര്‍ഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണ്. അവര്‍ക്ക് സമൂഹത്തില്‍ മാന്യമായ പദവി നല്‍കണം. കൃഷി മേഖലയുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ നല്‍കിയ നിവേദനത്തിലെ വിഷയങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പഠിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നല്‍കിയ പരാതി ഗൗരവമായി പരിശോധിക്കും. മോഡേണ്‍ റൈസ് മില്ലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും കര്‍ഷകന്റെ സാമ്പത്തിക പുരോഗതിക്കും ഉതകുന്ന പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുമെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു. കെ.അജിത്ത് എക്‌സ്. എംഎല്‍എ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, കൃഷി ഓഫീസര്‍ ലീല കൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത വര്‍ഗീസ്, അഡ്വ. വി.ടി. താമസ്, വി.ടി സണ്ണി, കെ.കെ ചന്ദ്രബാബു, പി സുഗതന്‍ സി.എസ് രാജു, സാജു കാരപ്പള്ളി, എം.ബി കൃഷ്ണയ്യര്‍, പി.ആര്‍ രജനി, കെ.വി പവിത്രന്‍, വക്കച്ചന്‍ മണ്ണത്താലി, ബാബു, ഗൗതം കൃഷ്ണ, എന്‍ സുരേഷ് കുമാര്‍, പി.കെ ജയചന്ദ്രന്‍, കെ.എം വിനോഭായ് എന്നിവര്‍ പ്രസംഗിച്ചു.